കുണ്ടറയിൽ പത്ത് വയസ്സുകാരി മരിച്ച സംഭവം; പോലീസിനെതിരെ പ്രതിഷേധം

death

കുണ്ടറയിൽ പത്തുവയസ്സുകാരി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ അന്വേഷണം എങ്ങുമെത്തിയില്ല. പോലീസ് അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. കോൺഗ്രസ്, ഡിവൈഎഫ്‌ഐ പ്രവർത്തകർ കുണ്ടറ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.

ഡി.സി.സി അധ്യക്ഷ ബിന്ദുകൃഷ്ണയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സമരം. കേസ് അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണമെന്നാണ് ഡിവൈഎഫ്‌ഐ ആവശ്യപ്പെടുന്നത്. കുട്ടിയുടെ മരണം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും പൊലീസ് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നാണ് ഇവർ പറയുന്നത്. കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായതായാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

NO COMMENTS

LEAVE A REPLY