അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ഉടന്‍ മോചിതനാകും

അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ഉടന്‍ മോചിതനാകും.കേസുകള്‍ നല്കിയ ഭൂരിഭാഗം ബാങ്കുകളും ഒത്ത് തീര്‍പ്പിന് തയ്യാറായെന്ന് അഭിഭാഷകന്‍. 2013 ഓഗസ്റ്റ് 23നാണ് അറ്റ്‌ലസ്‌ രാമചന്ദ്രന്‍ ജയിലിലായത്.

ബാക്കിയുള്ള തുക വീട്ടുന്നതിനായി സാവകാശം ആവശ്യപ്പെടും, ഇതിനായി കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും അറ്റ്ലസ് രാമചന്ദ്രന്റെ അഭിഭാഷകന്‍ അറിയിച്ചു.
ജയിലില്‍ കഴിയുന്ന ഇദ്ദേഹം കടുത്ത മാനസിക സംഘര്‍ഷത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കടുത്ത പ്രമേഹരോഗിയായ ഇദ്ദേഹത്തിന് ജയിലില്‍ ലഭിക്കുന്ന ഭക്ഷണം ആരോഗ്യത്തെ ബാധിക്കുന്നുണ്ടെന്നുമെല്ലാം റിപ്പോര്‍ട്ട് പുറത്ത് വന്നുകൊണ്ടിരിക്കുന്ന അവസരത്തിലാണ് ഇപ്പോള്‍ റിലീസ് വാര്‍ത്ത പുറത്ത് വന്നിരിക്കുന്നത്. 18മാസം ഇതിനോടകം ഇദ്ദേഹം ജയിലില്‍ കഴിഞ്ഞു. ഇദ്ദേഹത്തോടൊപ്പം മകളും ഭര്‍ത്താവും ജയിലിലായിരുന്നു. ഇവരുടെ ജയില്‍ മോചനത്തിന്റെ കാര്യത്തില്‍ വ്യക്തത ഇല്ല.

NO COMMENTS

LEAVE A REPLY