ക്രൂഡ് ഓയിൽ വില കുത്തനെ താഴ്ന്നു; പെട്രോൾ വില ഉയർന്ന് തന്നെ

0
342
crude oil price falls petrol price may fall petrol deisel price slashed by 3 rs

ഇന്ത്യയിലെ ക്രൂഡ് ഓയിൽ വിലയിൽ പത്ത് ശതമാനത്തിന്റെ ഇടിവ്. കഴിഞ്ഞ 15 ദിവസത്തിലാണ് ക്രൂഡ് ഓയിൽ വില ഇത്രയും താഴ്ന്നത്. ആദ്യമായാണ് ക്രൂഡ് ഓയിൽ വിലയിൽ ഇത്ര വലിയ ഇടിവ് വരുന്നത്. എന്നാൽ ഇത് ഇന്ധനവിലയിൽ മാറ്റമൊന്നും ഉണ്ടാക്കില്ലെന്ന് വിദഗ്ധർ വിലയിരുത്തുന്നു.

മാർച്ച് ഒന്നിന് ഒരു ബാരൽ ക്രൂഡ് ഓയിലിന് 55 യുഎസ് ഡോളർ ആയിരുന്നെങ്കിൽ ഇന്ന് വില ബാരലിന് 50 യുഎസ് ഡോളറാണ്.

കഴിഞ്ഞ തവണ ക്രൂഡ് ഓയിൽ വില കൂടിയപ്പോൾ, ഇന്ത്യയിൽ പെട്രോളിന് വില ലിറ്ററിന് 71.13 രൂപയും, ഡീസലിന് 59.02 രൂപയും ആക്കിയിരുന്നു. എന്നാൽ ക്രൂഡ് ഓയിലിന് വില കുറഞ്ഞപ്പോൾ അതിനനുസൃതമായി സർക്കാർ ടാക്‌സ് ഈടാക്കിയതിനാൽ ക്രൂഡ് ഓയിലിന്റെ ഈ വിലക്കുറവ് ഇന്ധനവിലയിൽ പ്രതിഫലിച്ചില്ല. കണക്കനുസരിച്ച് കേന്ദ്രം ലിറ്ററിന് 28 രൂപയും, ഡീസലിന് 24 രൂപയുമാണ് ടാക്‌സ് ഈടാക്കുന്നത്.

ഇതുവരെ ക്രൂഡ് ഓയിലിന്റെ വിലക്കുറവിന് ഇന്ധന വിലയിൽ സാരമായ മാറ്റം വരുത്തുവാൻ സാധിച്ചിട്ടില്ല. എന്നാൽ ഉടനെ തന്നെ ഇന്ധനവിലയിൽ കുറവൊന്നുമുണ്ടായില്ലെങ്കിലും പുതിയ ഇന്ധന വില നിർണ്ണയിക്കുമ്പോൾ ക്രൂഡ് ഓയിലിന്റെ ഈ വിലക്കുറവ് ഇന്ധനവില കുറയ്ക്കുമെന്നാണ് മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറയുന്നത്.

crude oil price falls petrol price may fall

NO COMMENTS

LEAVE A REPLY