ഗായത്രി പ്രജാപതി റിമാന്റിൽ

gayathri prajapati

കൂട്ടമാനഭംഗ കേസിൽ പ്രതിയായ യു.പി മുൻ മന്ത്രിയും സമാജ്‌വാദി പാർട്ടി നേതാവുമായ ഗായത്രി പ്രജാപതിയെ റിമാന്റ് ചെയ്തു. 14 ദിവസത്തേക്കാണ് ഗായത്രി പ്രജാപതിയെ റിമാന്റ് ചെയ്തത്.

ലക്‌നൗവിൽ നിന്നാണ് ഗായത്രി പ്രജാപതി അറസ്റ്റിലായത്. യുവതിയെ പീഡിപ്പിക്കു കയും അവരുടെ മകളെ ആക്രമിക്കുകയും ചെയ്തതിനാണ് ഇയാൾക്കെതിരെ കേസ് എടുത്തത്. ഗായത്രി പ്രജാപതിക്ക് പുറമേ മറ്റ് ആറ് പേർ കൂടി കേസിൽ പ്രതികളാണ്. ഇതിൽ രണ്ട് പേർ ഇപ്പോൾ പോലീസ് കസ്റ്റഡിയിലാണ്.

NO COMMENTS

LEAVE A REPLY