കെഎം മാണിക്ക് കേരളനിയമസഭയുടെ ആദരം

കെഎം മാണിക്ക് കേരളനിയമസഭയുടെ ആദരം. കേരള നിയമസഭയില്‍ അമ്പത് വര്‍ഷം പൂര്‍ത്തിയാക്കുന്ന കെഎം മാണിക്ക് നിയമസഭയുടെ ആദരം. ലോക പാര്‍ലമെന്ററി ചരിത്രത്തില്‍ അപൂര്‍വ്വമായ ബഹുമതിയാണ് മാണിയുടേതെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

അമ്പത് വര്‍ഷം മുമ്പ് മാര്‍ച്ച് 15നാണ് കെഎം മാണി ആദ്യമായി നിയമസഭയില്‍ എത്തിയത്. ചോദ്യോത്തരവേളയ്ക്ക് ശേഷം സ്പീക്കര്‍ കെഎം മാണിയെ റഫറന്‍സ് ചെയ്തു.  സ്വന്തമായി പ്രത്യയശാസ്ത്രമുള്ള വ്യക്തിയാണ് മാണിയെന്ന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. സഭാംഗങ്ങള്‍ ഇപ്പോള്‍ ഓരോരുത്തരായി ആശംസകള്‍ അറിയിക്കുകയാണ് ഇപ്പോള്‍.

NO COMMENTS

LEAVE A REPLY