ലാവ്‌ലിനുമായി ഉണ്ടാക്കിയത് നിയമ പരമായി നിലനിൽക്കാത്ത കരാറെന്ന് സിബിഐ

lavlin case today

ലാവ്‌ലിൻ കേസിൽ സിബിഐ വിശദീകരണം നൽകി. കരാറിന് പിണറായി അമിത താൽപ്പര്യം കാട്ടിയെന്നും കരാറിലെ യഥാർത്ഥ വസ്തുതകൾ മന്ത്രിസഭയിൽ നിന്ന് മറച്ചുവെച്ചുവെന്നും സിബിഐ കോടതിയിൽ വ്യക്തമാക്കി.

മന്ത്രിസഭയെ തെറ്റിദ്ധരിപ്പിച്ചാണ് അനുമതി തേടിയത്. ലാവ്‌ലിനുമായി ഉണ്ടാക്കിയത് നിയമ പരമായി നിലനിൽക്കാത്ത കരാർ. ലാവ്‌ലിനുമായി പിണറായി ഗൂഡാലോചന നടത്തി. പിണറായിക്കെതിരെ വിനോദ് റായി അടക്കം 10 സാക്ഷികളുടെ മൊഴി ഉണ്ടെന്നും സിബിഐ. കുറ്റപത്രത്തിൽ പറയുന്ന അതേ കാര്യങ്ങൾ മാത്രമാണ് സിബിഐ ഹൈകോടതിയെ അറിയിച്ചിട്ടുള്ളത്. കോടതി ഉന്നയിച്ച 8 ചോദ്യങ്ങൾക്കാണ് സിബിഐ മറുപടി നൽകിയത്

NO COMMENTS

LEAVE A REPLY