താനൂർ സംഘർഷം വർഗ്ഗീയ കലാപമാക്കാൻ സിപിഎം ശ്രമിക്കുന്നു : എം ടി രമേശ്

m-t-ramesh

താനൂരിൽ സിപിഎമ്മും ലീഗും തമ്മിലുണ്ടായ രാഷ്ട്രീയ സംഘർഷം വർഗ്ഗീയ കലാപമാക്കിമാറ്റാൻ സിപിഎം ശ്രമിക്കുന്നുവെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശ്.

സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാൻ പോലീസിനെ ഉപയോഗിക്കുകയാണെന്നും പോലീസിന്റെ ഭാഗത്തെ വീഴ്ച ന്യായീകരിക്കുകയാണ് നിയമസഭയിൽ മുഖ്യമന്ത്രി ചെയ്തതെന്നും എം ടി രമേശ് പറഞ്ഞു.

സംസ്ഥാനത്തെ ക്രമസമാധാന നില തകർന്നതിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രിയ്ക്കാണ്. താനൂർ കലാപം കൈകാര്യം ചെയ്തതിൽ ആഭ്യന്തര വകുപ്പ് വൻ പരാജയമാണ്. ആഭ്യന്തര വകുപ്പ് ഒഴിയാൻ മുഖ്യമന്ത്രി തയ്യാറാകാണമെന്നും എം ടി രമേശ് തിരുവനന്തപുരത്ത് പറഞ്ഞു

NO COMMENTS

LEAVE A REPLY