മുത്തുകൃഷ്ണന്റെ മരണം കൊലപാതകമെന്ന് പിതാവ്

muthukrishnan's death is a murder says his father

ജെ.എൻ.യു വിലെ ദലിത് ഗവേഷക വിദ്യാർഥി മുത്തുകൃഷ്ണൻ ആത്മഹത്യ ചെയ്യില്ലെന്ന് പിതാവ് ജീവാനന്ദം. തിങ്കളാഴ്ച വൈകീട്ട് സുഹൃത്തിന്റെ വീട്ടിലാണ് മുത്തുകൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മകന്റെ മരണത്തിൽ സംശയമുണ്ട്. കാൽ നിലത്ത് തട്ടി മടങ്ങി നിൽക്കുന്ന അവസ്ഥയിലാണ് അവനുണ്ടായിരുന്നതെന്ന് പിതാവ് പറഞ്ഞു. മരണം സി.ബി.ഐ അന്വേഷിക്കണം. പോസ്റ്റ്‌മോർട്ടം ചെയ്യുന്ന സംഘത്തിൽ ദലിത് വിഭാഗത്തിൽ നിന്നുള്ള വിദഗ്ധന്റെ സാന്നിധ്യം ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

muthukrishnan’s death  is a murder says his father

NO COMMENTS

LEAVE A REPLY