വർക്കല സ്‌കൂൾ വിദ്യാർത്ഥിയുടെ ആത്മഹത്യ; വൈസ് പ്രിൻസിപ്പാളിനെ സസ്‌പെന്റ് ചെയ്തു

justice 4 arjun

വർക്കല അയിരൂർ എംജിഎം സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി അർജുൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധം. സ്‌കൂൾ അധികൃതരുടെ പീഡനമാണ് മരണകാരണമെന്ന് ആരോപിച്ച് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ പ്രവർത്തകർ സ്‌കൂളിലേക്ക് മാർച്ച് നടത്തി. സ്‌കൂൾ ഗേറ്റിന് മുന്നിൽ ബിജെപിയും എബിവിപിയും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

കുറ്റാരോപിതനായ വൈസ് പ്രിൻസിപ്പൽ അറസ്റ്റ് ചെയ്യണമെന്നും അയിരൂർ എംജിഎം മോഡൽ സ്‌കൂളിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായതോടെ വൈസ് പ്രിൻസിപ്പൾ ബി രാജീവനെ മാനേജ്‌മെന്റ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തു.

NO COMMENTS

LEAVE A REPLY