കമലിന്റെ ആമിയുടെ ഷൂട്ടിംഗ് മാര്‍ച്ച് 24ന് തുടങ്ങും

നീര്‍മാതളത്തിന്റെ താഴെ നിന്ന് ആമിയ്ക്ക് തുടക്കം കുറിക്കാനൊരുങ്ങി ആമിയുടെ അണിയറപ്രവര്‍ത്തകര്‍. സംവിധായകന്‍ കമലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് മാര്‍ച്ച് 24ന് തുടങ്ങുമെന്ന് അറിയിച്ചത്. മഞ്ജുവാര്യരാണ് മാധവിക്കുട്ടിയുടെ വേഷം അവതരിപ്പിക്കുന്നത്.
ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ ഒറ്റപ്പാലമാണ്. ആദ്യത്തെ രണ്ടാഴ്ചത്തെ ഷൂട്ടിംഗ് കഴിഞ്ഞാല്‍ പിന്നെ രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് അടുത്ത ഷൂട്ടിംഗ് ആരംഭിക്കുക. കഥാപാത്രത്തിനായി മഞ്ജുവിന്റെ ശരീരത്തിന്റെ തൂക്കം കൂട്ടുന്നതിന് വേണ്ടിയാണ് ഇടവേള.

NO COMMENTS

LEAVE A REPLY