പഞ്ചാബിൽ അമരീന്ദർ സിംഗ് മുഖ്യമന്ത്രിയായി അധികാരമേറ്റു

Captain Amarinder Singh

പഞ്ചാബിന്റെ 26ആമത് മുഖ്യമന്ത്രിയായി ക്യാപ്റ്റൻ അമരീന്ദർ സിംഗ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ആഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷത്തോടെ ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസിന് കഴിഞ്ഞത് പഞ്ചാബിൽ മാത്രമായിരുന്നു.

പത്ത് വർഷത്തെ അകാലിദൾ ബിജെപി കൂട്ടുകെട്ടിനാണ് അമരീന്ദർ സിംഗിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് അന്ത്യം കുറിച്ചിരിക്കുന്നത്. പഞ്ചാബ് പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ കൂടിയായ അമരീന്ദർ സിംഗ് ഇത് രണ്ടാം തവണയാണ് പഞ്ചാബ് മുഖ്യമന്ത്രിയാകുന്നത്.

NO COMMENTS

LEAVE A REPLY