കേന്ദ്ര ഡിഎ രണ്ട് ശതമാനം കൂട്ടി

കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും രണ്ട് ശതമാനം അധിക ക്ഷാമബത്ത അനുവദിച്ചു. ഏഴാം ശമ്പളക്കമ്മീഷന്‍ ശുപാര്‍ശകളനുസരിച്ചാണ് വര്‍ദ്ധനവ്.
ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയാണ് ഇത് സംബന്ധിച്ച തീരുമാനം എടുത്തത്. ആനുകൂല്യത്തിന് ജനുവരി ഒന്ന് മുതല്‍ പ്രാബല്യമുണ്ട്. ഇതോടെ കേന്ദ്രസര്‍ക്കാന്‍ ജീവനക്കാരുടേയും പെന്‍ഷന്‍കാരുടേയും ക്ഷാമ ബത്ത നാലുശതമാനമായി.

NO COMMENTS

LEAVE A REPLY