എംഎൽഎ വിശ്വജിത്ത് റാണെ കോൺഗ്രസിൽനിന്ന് രാജിവച്ചു

vishwajit-rane

കോൺഗ്രസ് എം.എൽ.എ വിശ്വജിത്ത് റാണെ രാജിവച്ചു. ഗോവയിൽ വിശ്വാസവോെ ട്ടടുപ്പ് ബഹിഷ്‌കരിച്ച് നിയമസഭയിൽ നിന്നിറങ്ങിപ്പോയ കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് റാണെ താൻ എം.എൽ.എ സ്ഥാനവും കോൺഗ്രസ് പാർട്ടി അംഗത്വവും രാജിവെക്കുകയാണെന്ന് അറിയിച്ചു. കോൺഗ്രസിന് ഗോവയിൽ തോൽവി സംഭവിച്ചുവെന്നും ഗോവയിലെ ജനങ്ങൾക്കു വേണ്ടി വീണ്ടും മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദു:ഖത്തോടെയാണ് പാർട്ടിയിൽ നിന്നും രാജിവയ്ക്കാനുള്ള തീരുമാനമെടുത്ത തെന്നും തന്നെ പോലുള്ള നേതാക്കൾ കോൺഗ്രസിൽ നിന്നും രാജിവയ്ക്കുന്നതെ ന്തുകൊണ്ടെന്ന് പാർട്ടിയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന ജനങ്ങൾക്ക് മനസിലാ കുമെന്നും റാണെ പറഞ്ഞു.

NO COMMENTS

LEAVE A REPLY