കുണ്ടറയില്‍ പത്ത് വയസുകാരിയുടെ മരണം; അമ്മയടക്കം ഒമ്പത് പേര്‍ അറസ്റ്റില്‍

nirbhaya model rape woman killed

കൊല്ലത്ത് കുണ്ടറയില്‍ പത്ത് വയസ്സുകാരി ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ അമ്മയടക്കം ഒമ്പത് പേര്‍ പോലീസ് കസ്റ്റഡിയില്‍. ബന്ധുക്കളും അയല്‍വാസികളും പിടിയിലായ കൂട്ടത്തിലുണ്ട്.

മരണത്തില്‍ തുടക്കം മുതല്‍ അമ്മയടക്കമുള്ളവര്‍ സഹകരിക്കുന്നില്ലായിരുന്നു. കുട്ടിയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച കത്ത് ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ കത്ത് വ്യാജമാണെന്ന് പിതാവ് ആരോപിച്ചിരുന്നു. അച്ഛനും അമ്മയും തമ്മിലുള്ള പ്രശ്നങ്ങള്‍ കാരണമാണ് ആത്മഹത്യ ചെയ്യുന്നതെന്നാണ് ആത്മഹത്യാ കുറിപ്പില്‍ ഉണ്ടായിരുന്നത്.

NO COMMENTS

LEAVE A REPLY