കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് മണിശങ്കർ അയ്യർ

mani-shankar-aiyar

തെരഞ്ഞെടുപ്പിലെ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ നേതൃത്വത്തിനെതിരെ പ്രതിഷേധം. ദേശീയ തലത്തിൽ കോൺഗ്രസിന്റെ പ്രസക്തി നഷ്ടമായെന്നും നേതൃമാറ്റം വേണമെന്നും മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർ. ഗോവയിൽ വിശ്വാസ വോട്ടെടുപ്പ് കോൺഗ്രസ് പരാജയപ്പെട്ടതിന് പിറകെയാണ് മണി ശങ്കർ അയ്യറുടെ പ്രതികരണം.

ദേശീയ രാഷ്ട്രീയത്തിൽ കോൺഗ്രസ് ചുരുങ്ങി. അതിനാൽ നേതൃമാറ്റം വേണം. യുവാക്കൾ പാർട്ടി ജനറൽ സെക്രട്ടറിമാരാകണം. പ്രവർത്തക സമിതിയിൽ പരിചയസമ്പന്നരായ മുതിർന്ന നേതാക്കളും ആവശ്യമാണെന്നും മണി ശങ്കർ അയ്യർ.

NO COMMENTS

LEAVE A REPLY