ലോകത്തിലെ ഏറ്റവും വിലക്കൂടിയ ബർഗർ !! ലേലത്തുക 36,000 ദിർഹം !!

worlds most expensive burger bid price 36000 dirham

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ലേലത്തിൽ വിറ്റത് 36,000 ദിർഹത്തിന്. പിങ്ക് കാരവൻ കാമ്പയിന്റെ ഭാഗമായി ദുബായ് മാളിലെ ഗ്യാലറീസ് ലഫായത്ത് റസ്റ്റോറന്റിൽ നടന്ന ‘പിങ്ക് ബൈറ്റ്’ ലേലത്തിലാണ് പ്രമുഖ ഫാഷൻ പ്രസിദ്ധീകരണമായ വില്ല 88 മാഗസിന്റെ ഉടമ ബർഗർ വമ്പൻ വിലയ്ക്ക് വാങ്ങിയത്. പിങ്ക് കാരവനുവേണ്ടി ധനസമാഹരണത്തിന് നടത്തുന്ന ലേലമാണ് പിങ്ക് ബൈറ്റ്.

പ്രത്യേക തരം ചീസും, ബേക്കണും, ഏഴ് സുഗന്ധവ്യഞ്ചനങ്ങൾ അടങ്ങിയ സാഫ്രൺ ബ്രയോഷെ ബർഗർ ബണ്ണും , ഹാരിസാ ബർഗർ സോസും ചേർത്താണ് ‘സെവൻ എമിറേറ്റ്‌സ് ബർഗർ സ്റ്റാക് ‘ എന്ന ഈ വിലകൂടിയ ബർഗർ തയ്യാറാക്കിയിരിക്കുന്നത്.

അബുദാബിയിൽ മാർച്ച് 17 നാണ് പാങ്ക് കാരവണിന് തിരശ്ശീല വീഴുക.

worlds most expensive burger bid price 36000 dirham

worlds most expensive burger bid price 36000 dirham

NO COMMENTS

LEAVE A REPLY