ഫേസ് ബുക്ക് ലൈവായി അങ്കമാലി ഡയറീസ് പ്രദർശിപ്പിച്ചു; നിയമനടപടിയുമായി വിജയ്ബാബു

angamaly diaries film through fb live

വ്യാഴാഴ്ച്ച മുതലാണ് ഫേസ്ബുക്ക് ലൈവായി പല പേജുകളിലും ഗ്രൂപ്പുകളിലും അങ്കമാലി ഡയറീസ് പ്രദർശിപ്പിക്കാൻ തുടങ്ങിയത്. ഇതിനെതിരെ ചിത്രത്തിന്റെ നിർമ്മാതാക്കൾ കർശന നിയമനടപടിയുമായി രംഗത്തെത്തിയിരിക്കുകയാണ്.

സൈബർ സെല്ലിന് നൽകിയ പരാതിക്ക് പിന്നാലെ സിനിമയുടെ വ്യാജ പകർപ്പ് അപ് ലോഡ് ചെയ്തവർക്കെതിരെയും പ്രദർശിപ്പിച്ച പേജുകൾക്കെതിരെയും നിയമനടപടി തുടങ്ങി. നിർമ്മാതാവ് വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസിന്റെ ഐടി വിഭാഗവും അപ് ലോഡ് ചെയ്തവരെ കണ്ടെത്താൻ ശ്രമിക്കുന്നുണ്ട്.

സിനി പിക്‌സ് മീഡിയ എന്ന പേജാണ് വെള്ളിയാഴ്ച ചിത്രം ഫേസ്ബുക്ക് ലൈവായി കാണിച്ചത്.

angamaly diaries film through fb live

NO COMMENTS

LEAVE A REPLY