കൊട്ടിയൂര്‍ പീഡനക്കേസ്; പ്രതികള്‍ക്ക് ജാമ്യം

കൊട്ടിയൂരില്‍ പ്രായ പൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ ഇന്ന് കീഴടങ്ങിയ പ്രതികള്‍ക്ക് ജാമ്യം. ഫാദര്‍ തേരകം, സിസ്റ്റര്‍മാരായ ബെറ്റി ജോസഫും, ഓഫീലിയോയുമാണ് കീഴടങ്ങിയത്. ഇവരെ തലശ്ശേരിയിലെ പോക്സോ കോടതിയില്‍ ഹാജരാക്കിയിരുന്നു
ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനാണ് ഫാദര്‍ തേരകം. ഇവരുടെ സഹായിയായ തങ്കമ്മ പിടിയിലായിട്ടില്ല.പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വികാരി ഫാദര്‍ റോബിന്‍ വടക്കും ചേരിയെ സംരക്ഷിക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്

NO COMMENTS

LEAVE A REPLY