പഴവും പച്ചക്കറികളും ടെന്‍ഷന്‍ അകറ്റുമെന്ന് പഠനം

ഇന്നത്തെ ഈ ടെക് കാലത്ത് എല്ലാവരേയും ഒരുപോലെ അലട്ടുന്ന ഒരു കാര്യമാണ് ടെന്‍ഷന്‍. ടെന്‍ഷന്‍ മൂലം വരുന്ന രോഗങ്ങള്‍ വേറെ. എന്നാല്‍ ഭക്ഷണത്തില്‍ പഴവും പച്ചക്കറികളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തു വഴി ടെന്‍ഷന്‍ അകറ്റാന്‍ സഹായകമാകുമെന്ന് പഠനങ്ങള്‍ തെളിയിച്ചു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് സിഡ്നിയിലെ ഗവേഷകരാണ് കണ്ടെത്തലിന് പുറകില്‍.

സ്ത്രീകള്‍ക്കാണ് ഏറെ പ്രയോജനം ഉണ്ടാകുക എന്ന് ഗവേഷകര്‍ പറയുന്നു. ഡോ.മെലഡി ഡിങിന്റെ നേതൃത്വത്തിലുള്ള സംഘമാണ് 60,000 പേരുടെ മേല്‍ പരീക്ഷണം നടത്തിയത്. 45 വയസ്സിന് മുകളിലുള്ളവരിലാണ് പരീക്ഷണം നടത്തിയത്.

NO COMMENTS

LEAVE A REPLY