പാക്കിസ്ഥാനും ചൈനയും ആയുധ സഹകരണത്തിന്

ചൈനീസ് സഹകരണത്തോടെ വന്‍ ആയുധ നിര്‍മാണത്തിന് പാകിസ്താന്‍ ഒരുങ്ങുന്നു. ആയുധ കൈമാറ്റവും, ബാലിസ്റ്റിക്ക് മിസൈലുകളും ടാങ്കുകളും നിര്‍മ്മിക്കാനവശ്യമായ സഹായവും ചൈന നല്‍കും. പാക്കിസ്ഥാനില്‍ തന്നെയാണ് ഇവ നിര്‍മ്മിക്കുക. ഗ്ലോബല്‍ ടൈംസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടിരിക്കുന്നത്.

പാക്ക് സൈനിക മേധാവി ഇതിനായി ബെയ്ജിംഗിലെത്തിയിരുന്നു. ചൈനീസ് സഹകരണത്തിന് പകരമായി ചൈന-പാകിസ്താന്‍ സാമ്പത്തിക ഇടനാഴിയുടെ സുരക്ഷ പാകിസ്താന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇതിനായി സേനയേയും നിയോഗിച്ചിട്ടുണ്ട്.

NO COMMENTS

LEAVE A REPLY