ഗോവധം; ഗുജറാത്തിൽ 10 വർഷം വരെ തടവുശിക്ഷ നൽകാൻ ബിൽ

slaughter ban

ഗുജറാത്തിൽ പശു കശാപ്പ് തടയാൻ കർശന നിയമം വരുന്നു. പശുക്കളെ കൊന്നാൽ കടുത്ത ശിക്ഷ നൽകുന്ന ബിൽ സർക്കാർ നിയമസഭയിൽ അവതരിപ്പിക്കും. 1954ലെ ഗുജറാത്ത് മൃഗസംരക്ഷണ നിയമം ഭേദഗതി ചെയ്താണ് പുതിയ നിയമം കൊണ്ടുവരുന്നത്.

പശു, കാള, എരുമ, തുടങ്ങിയ കന്നുകാലികളെ കശാപ്പു ചെയ്താൽ ഏഴുമുതൽ 10 വർഷം വരെ തടവുശിക്ഷ നൽകാൻ ബിൽ വ്യവസ്ഥ ചെയ്യുന്നു. നിലവിലെ നിയമത്തിൽ മൂന്നു മുതൽ ഏഴുവർഷം വരെയാണ് ശിക്ഷ.

Gujarat government to introduce harsher punishment for cow slaughter

NO COMMENTS

LEAVE A REPLY