ലാവ്‌ലിൻ കേസ്; സിബിഐയുടെ കുറ്റപത്രം അസംബന്ധം : ഹരീഷ് സാൽവെ

0
24
harish salve

സിബിഐയുടെ കുറ്റപത്രം അസംബന്ധമെന്ന് ലാവ്‌ലിൻ കേസിൽ പിണറായി വിജയന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെ പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് ലാവ്‌ലിൻ കമ്പനിയുമായി കരാർ ഉണ്ടാക്കിയത്. ഇതിനെ കെട്ടുകഥകൾകൊണ്ട് മറയ്ക്കാനാണ് സിബിഐ ശ്രമിക്കുന്നതെന്നും സാൽവെ.

രൂക്ഷമായ വൈദ്യുതി പ്രതിസന്ധി കണക്കിലെടുത്താണ് നവീകരണ തീരുമാനം എടുത്തത്. ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത് സർക്കാരുകൾ തമ്മിലാണ്. ധനസഹായം നൽകിയത് കനേഡിയൻ സർക്കാർ ഏജൻസികൾ. കേരളം ചർച്ച നടത്തിയത് ഈ കനേഡിയൻ ഏജൻസികളുമായാണെന്നും ഇടപാടിൽ ആർക്കും സാമ്പത്തീക നേട്ടം ഉണ്ടായിട്ടില്ലന്നം സാൽവേ പറഞ്ഞു.

NO COMMENTS

LEAVE A REPLY