കാണാതായ വൈദികരെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി സുഷമ സ്വരാജ്

sushama swaraj

പാക്കിസ്ഥാനിൽ കാണാതായ ഇന്ത്യയിൽനിന്നുള്ള മുസ്ലീം പുരോഹിതരെ സംബന്ധിച്ച വിശദീകരണം തേടിയതായി വിദേശകാര്യമന്ത്രി സുഷമ സ്വരാജ്. രണ്ട് പേരും ഇന്ത്യൻ പൗരൻമാരാണെന്നും ഇവരെ സംബനധിച്ച് വിവരം നൽകണമെന്നും ഇന്ത്യ പാക്കിസ്ഥാനോട് ആവശ്യപ്പെട്ടു. ട്വിറ്ററിലൂചടെ മന്ത്രി ഇക്കാര്യം അറിയിച്ചത്.

നിസാമുദ്ദീൻ ദർഖയിലെ മുഖ്യ പുരോഹിതനായ ആസിഫ് അലി നിസാമിനെയും മരുമകൻ നാസിം അലി നിസാമിനെയുമാണ് കാണാതായത്. ഇരുവരെയും കറാച്ചിയിൽ നിന്നും കാണാതായെന്ന് വിദേശകാര്യമന്ത്രി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. കറാച്ചി എയർപോർട്ടിൽ എത്തിയതിന് ശേഷമാണ് ഇരുവരെയും കാണാതായത്. ഇക്കാര്യം പാകിസ്ഥാൻ സർക്കാരുമായി ചർച്ചചെയ്‌തെന്നും സുഷ്മ ട്വിറ്ററിലൂടെ അറിയിച്ചു.

NO COMMENTS

LEAVE A REPLY