പന്നികളെ കൊന്ന് മക്കൾ മരിച്ചെന്ന് പരാതി; നാടകം ഇൻഷുറൻസ് തുക തട്ടാൻ

fire

പന്നികളെ ചുട്ടെരിച്ച് പെൺ മക്കൾ മരിച്ചുവെന്ന് വ്യാജ വാർത്ത പരത്തി ഇൻഷുറൻസ് കമ്പനികളെ പറ്റിക്കാൻ ശ്രമിച്ച ഗുജറാത്തി സ്വദേശി പിടിയിൽ. പെൺമക്കളില്ലാത്ത രമേഷ് പട്ടേൽ എന്ന പച്ചക്കറി കച്ചവടക്കാരനാണ് ഇൻഷുറൻസ് കമ്പനിയിൽനിന്ന് 20 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചത്.

ഗുജറാത്തിലെ മുലദ് ഗ്രാമത്തിലുണ്ടായ തീ പിടുത്തത്തിൽ മക്കൾ മരിച്ചെന്നാണ് ഇയാൾ ഇൻഷുറൻസ് കമ്പനിയ ധരിപ്പിച്ചത്. തീപിടുത്തം നടന്നു എന്ന് കാണിക്കാനാണ് ഇയാൾ നാല് പന്നികളെ കത്തിച്ചത്.

സംഭവത്തിന് മുമ്പ് ഇയാൾ മക്കളുടെ പേരിൽ ഇൻഷുറൻസ് പോളിസി എടുത്തിരുന്നു. ഇതിനായി എട്ട് വയസ്സിനും 12 വ.സ്സിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളുടെ വ്യാജ ഫോട്ടോകളും ജനന സർട്ടിഫിക്കറ്റുമാണ്. മാർച്ച് 11നാണ് ഗ്യാസ് സിലിണ്ടർ ലീക്ക് ചെയ്യിച്ച് വീട് കത്തിച്ചത്. ഇയാൾക്ക് രണ്ട് ആൺമക്കളാണ് ഉള്ളത്. പെൺമക്കളില്ലെന്ന് പോലീസ് പറഞ്ഞു.

NO COMMENTS

LEAVE A REPLY