വീൽച്ചെയർ ചോദിച്ച രോഗിയ്ക്ക് ആശുപത്രി അധി കൃതർ നൽകിയത് കുട്ടികളുടെ സൈക്കിൾ

telengana

ഹൈദരാബാദിലെ സർക്കാർ ആശുപത്രിയിൽ രോഗിയെ ഡോക്ടറുടെ അടുത്തേക്ക് കൊണ്ടു പോകാൻ വീൽചെയറിന് പകരം നൽകിയത് കുട്ടികൾ കളിക്കുന്ന സൈക്കിൾ.

ആശുപത്രിയിലെ ഹെൽപ് ഡസ്‌ക് അധികൃതരാണ് വീൽചെയറിന് പകരം മുച്ചക്ര സൈക്കിൾ നൽകിയത്. 150 രൂപ കൈക്കൂലി നൽകാത്തതിനെ തുടർന്നാണ് വീൽച്ചെയർ നൽകാതിരുന്നത്.

മുച്ചക്ര വാഹനത്തിൽ രോഗി നീങ്ങുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വിവാദമായി. തുടർന്ന് തെലങ്കാന സർക്കാർ ആശുപത്രി അധികൃതരോട് വിശദീകരണം തേടി. എന്നാൽ പരാതി ലഭിച്ചിട്ടില്ലെന്നും സമൂഹ മാധ്യമങ്ങൾ വഴിയാണ് ഇത് അറിഞ്ഞതെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.

NO COMMENTS

LEAVE A REPLY