വൈദികന്‍ പ്രതിയായ പീഡനക്കസ്; മൂന്ന് പേര്‍ കീഴടങ്ങി

കൊട്ടിയൂര്‍ പീഡനക്കേസില്‍ ഫാദര്‍ തേരകവും രണ്ട് കന്യാസ്ത്രീകളും കീഴടങ്ങി. സിസ്റ്റര്‍മാരായ ബെറ്റി ജോസഫും, ഓഫീലിയോയുമാണ് കീഴടങ്ങിയത്. ജില്ലാ ശിശുക്ഷേമ സമിതി മുന്‍ ചെയര്‍മാനാണ് ഫാദര്‍ തേരകം. ഇവരുടെ സഹായിയായ തങ്കമ്മ പിടിയിലായിട്ടില്ല.

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വികാരി ഫാദര്‍ റോബിന്‍ വടക്കും ചേരിയെ സംരക്ഷിക്കാനും കുറ്റം മറയ്ക്കാനും ശ്രമിച്ചു എന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. അഭിഭാഷകരോടൊപ്പമാണ് മൂവരും കീഴടങ്ങാനെത്തിയത്. ഇവർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും അനുവദിച്ചിരുന്നില്ല. അഞ്ചു ദിവസത്തിനകം കീഴടങ്ങണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു

NO COMMENTS

LEAVE A REPLY