സിറിയയിൽ പള്ളിക്കു നേരെ യു.എസ് വ്യോമാക്രമണം; 49 പേർ കൊല്ലപ്പെട്ടു

us airstrike at syria mosque killed 49

വടക്കൻ സിറിയയിലെ അൽജിന ഗ്രാമത്തിൽ പള്ളിക്കു നേരെ യു.എസ് വ്യോമാക്രമണം. ആക്രമണത്തിൽ 49 പേർ കൊല്ലപ്പെട്ടു. പള്ളിയിൽ പ്രാർഥന നടക്കുന്നതിനിടെയായിരുന്നു ആക്രമണം. 300 ഓളം ആളുകൾ സംഭവസമയം പള്ളിക്കകത്തുണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. 100 ലേറെ പേർക്ക് പരിക്കേറ്റു.

പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമായതിനാൽ മരണസംഘ്യ ഉയരുവാൻ സാധ്യതയുണ്ട്.

അതേസമയം പള്ളിക്ക് നേരെയല്ല തങ്ങൾ വ്യോമാക്രമണം നടത്തിയതെന്ന് യുഎസ് വാക്താക്കൾ. പള്ളിയിൽ നിന്നും 15 മീറ്റർ അകലെ അൽഖൈദ അംഗങ്ങൾ കൂടിക്കാഴ്ച്ച നടത്തുന്ന സ്ഥലത്താണ് ആക്രമണം നടത്തിയതെന്നാണ് യുഎസ് വാക്താവ് ജോൺ ജെ തോമസ് പറഞ്ഞത്.

 

us airstrike at syria mosque killed 49

NO COMMENTS

LEAVE A REPLY