പഞ്ചാബില്‍ മാറ്റത്തിന്റെ കൊടുങ്കാറ്റുമായി അമരീന്ദര്‍ സിംഗ്

0
37

പഞ്ചാബില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച് അമരീന്ദര്‍ മന്ത്രിസഭയുടെ ആദ്യയോഗ തീരുമാനങ്ങള്‍ !!

സര്‍ക്കാര്‍ സര്‍വീസില്‍ സ്ത്രീകകള്‍ക്ക് മുപ്പത് ശതമാനം സംവരണമാണ് തീരുമാനങ്ങളില്‍ ആദ്യം. കരാര്‍ ജോലിയ്ക്കും ഈ സംവരണം ബാധകമാണ്. തദ്ദേശ സ്ഥാപനങ്ങളില്‍ സ്ത്രീ പ്രാതിനിധ്യം ഇപ്പോഴത്തെ 33ശതമാനത്തില്‍ നിന്ന് അമ്പതായി ഉയര്‍ത്തും. സ്വാതന്ത്ര സമര സേനാനികള്‍ക്ക് വീടും ഒരു മാസം 300യൂണിറ്റ് വൈദ്യുതിയും നല്‍കും. മുഖ്യമന്ത്രിയും, ഉന്നതതല ഉദ്യോഗസ്ഥരും ബിക്കണ്‍‍ ലൈറ്റ് ഒഴിവാക്കും. ഉദ്ഘാടനം തറക്കല്ലിടല്‍ തുടങ്ങിയ ചടങ്ങുകളില്‍ മന്ത്രിമാര്‍ പങ്കെടുക്കില്ല. പദ്ധതിയുടെ തറക്കല്ലിടലിലെ ശിലാഫലകത്തില്‍ മുഖ്യമന്ത്രിയുടേയും മന്ത്രിമാരുടേയും പേരുകള്‍ ചേര്‍ക്കാതെ പകരം നികുതി പണം ഉപയോഗിച്ച് നടപ്പാക്കിയ പദ്ധതി എന്നാണ് ചേര്‍ക്കുക.

മാര്‍ച്ച് 16നാണ് അമരീന്ദര്‍ സിംഗിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് മന്ത്രി സഭ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. പത്തു വര്‍ഷത്തിനു ശേഷമാണു പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലെത്തുന്നത്. മന്ത്രിസഭാംഗങ്ങളായി നവ്‌ജ്യോത് സിംഗ് സിദ്ദു, മന്‍പ്രീത് ബദല്‍, ബ്രഹം മോഹിന്ദ്ര, ചര്‍ണ്‍ജിത്ത് ചന്നി, റാണ ഗുര്‍ജിത്ത്, ത്രിപത് ബജ്വ, അരുണ ചൗധരി, റസിയ സുല്‍ത്താന എന്നിവരും സത്യപ്രതിജ്ഞ ചെയ്തു. 117 അംഗസഭയില്‍ 77 സീറ്റുകള്‍ നേടിയാണ് കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയത്.

NO COMMENTS

LEAVE A REPLY