സൗദിയിൽ പൊതു മാപ്പ്

സൗദി അറേബ്യ മൂന്ന് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചു. രേഖകളില്ലാതെ താമസിക്കുന്നവർക്ക് 90 ദിവസങ്ങൾക്കുള്ളിൽ ശിക്ഷയില്ലാതെ രാജ്യം വിടാം. ഹജജ് ,ഉംറ വിസകളിലെത്തി അനധികൃതമായി താമസിക്കുന്നവർക്കും രാജ്യം വിടാം. രാജ്യത്തെ നിയമലംഘനം ഇല്ലാതാക്കുകയാണ് പൊതുമാപ്പിലൂടെ ഉദ്ദേശിക്കുന്നതെന്ന് സൗദി ഭരണകൂടം വ്യക്തമാക്കി.

പൊതുമാപ്പിന് ശേഷം രാജ്യം വിടാത്തവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

NO COMMENTS

LEAVE A REPLY