നട്ടുച്ചയ്ക്ക് ജോലി വേണ്ട: ലേബർ കമ്മീഷണർ

സൂര്യാതപം ഒഴിവാക്കാൻ നട്ടുച്ച നേരത്ത് തൊഴിലാളികളെ പണിയെടുപ്പിക്കുന്നത് തടയണമെന്ന് ലേബർ കമ്മീഷണർ. ഇതിനായി തൊഴിലാളികളുടെ ജോലിസമയത്ത് മാറ്റം വരുത്തി. പകൽ ജോലി ചെയ്യുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്ന് വരെ വിശ്രമം നൽകണം എന്നാണ് നിഷ്കർഷിച്ചിരിക്കുന്നത്.

ഇത് പാലിക്കുന്നുണ്ടോ എന്ന് ജില്ലാ ലേബർ ഓഫീസർമാർ പരിശോധിക്കണം എന്നും ലേബർ കമ്മീഷണറുടെ നിർദേശമുണ്ട്. ജോലി സമയം രാവിലെ ഏഴു മുതൽ രാത്രി ഏഴ് വരെയാണ്. രാവിലെത്തെ ജോലി സമയം 12 മണിയോടെ അവസാനിക്കും.വൈകിട്ട് മൂന്നിന് ആരംഭിക്കും.

NO COMMENTS

LEAVE A REPLY