വൈകല്യമുള്ള ഗോള്‍ഡ് ഫിഷിന് വീല്‍ചെയര്‍

വൈകല്യം മൂലം നീന്താൻ പോലും ആകാഞ്ഞ ആ ഗോൾഡ് ഫിഷ് ഇപ്പോൾ അക്വേറിയത്തിൽ എല്ലായിടത്തും എത്തും!! എങ്ങനെയെന്നോ? ചക്ര കസേരയിലൂടെ. ടെക്സാസിലാണ് സംഭവം.  ഡെറിക് എന്ന യുവാവാണ് ഗോള്‍ഡ് ഫിഷിന് വീല്‍ചെയര്‍ ഉണ്ടാക്കി നല്‍കിയത്. ഡെറിക്കിന് അലങ്കാര മത്സ്യങ്ങളുടെ കടയാണ്.  സ്വന്തം കടയിലെ ഗോൾഡ് ഫിഷിന് തന്നെയാണ് ഡെറിക്  ഇങ്ങനെ പുതു ജീവൻ നൽകിയത്.

അക്വേറിയത്തിൽ വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് കുഴലുകളും നെറ്റും ഉപയോഗിച്ചാണ് ഡെറിക്ക് ഈ വീൽ ചെയർ നിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ അക്വേറിയത്തിൽ എവിടെയും തടസ്സം കൂടാതെ നീന്തിയെത്താൻ ഈ മീനിന് കഴിയുന്നുണ്ട്.

Subscribe to watch more

NO COMMENTS

LEAVE A REPLY