പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് നാല് ദേവപ്രശ്നങ്ങളില്‍ പറഞ്ഞിരുന്നെന്ന് രേഖകള്‍

sabarimala

പൊന്നമ്പലമേട്ടില്‍ ക്ഷേത്രം നിര്‍മ്മിക്കരുതെന്ന് നാല് ദേവപ്രശ്നങ്ങളില്‍ പറഞ്ഞിരുന്നെന്ന് രേഖകള്‍. പൊന്നമ്പലമേട്ടില്‍ ക്ഷേത്രം ഉണ്ടായിരുന്നെന്നും ജീര്‍ണ്ണോര്‍ദ്ധാരണം നടത്തണമെന്നും പറഞ്ഞിരുന്നു. 1985ല്‍ നടന്ന അഷ്ടമംഗല്യ പ്രശ്ന ചാര്‍ത്തില്‍ ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമാണ് പൊന്നമ്പമേട് എന്ന് പറയുന്നു. അതില്‍ ഗണപതിയായിരുന്നു പ്രതിഷ്ഠ.

1995ല്‍ നടത്തിയ ദേവഹിതത്തിലും ഇത് തന്നെയായിരുന്നു ഫലം. പൊന്നമ്പമേട്ടിലെ ഗണപതിയേയും ഭഗവതിയേയും കൊല്ലത്തില്‍ ഒരു തവണ ക്ഷേത്രത്തില്‍ പദ്മമിട്ട് പൂജിക്കണം എന്ന് നിര്‍ദേശിച്ചിരുന്നു. ശബരിമല ക്ഷേത്രത്തിന്റെ മൂലസ്ഥാനമായ ഇവിടെ പാവനമായി സൂക്ഷിക്കാനും ശുപാര്‍ശ ചെയ്യുന്നുണ്ട്.

NO COMMENTS

LEAVE A REPLY