മുഖ്യമന്ത്രിയ്ക്ക് ഫെയ്സ് ബുക്ക് വഴി ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ കേസ്

ഫെയ്സ് ബുക്ക് പേജ് വഴി പിണറായി വിജയനെതിരെ ഭീഷണി മുഴക്കിയ ആള്‍ക്കെതിരെ കേസ്. വിജേഷ് ബാലന്‍ എന്ന ഫെയ്സ് ബുക്കിലൂടൊണ് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഭീഷണി വന്നത്. അപകീര്‍ത്തി പരമായ പരാമര്‍ശങ്ങളും ഫെയ്സ് ബുക്ക് പേജില്‍ ഉണ്ടായിരുന്നു.

ഗള്‍ഫില്‍ നിന്നാണ് ഈ അക്കൗണ്ട് ക്രിയേറ്റ് ചെയ്തിരിക്കുന്നത്. ഹൈ ടെക് സെല്ലിന്റേയും, സൈബര്‍ സെല്ലിന്റേയും സഹായം തിരുവനന്തപുരം മ്യൂസിയം പോലീസ് തേടിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY