9.7 ഇഞ്ച് ഡിസ്‌പ്ലേ, 8 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ; പുതിയ ഐപാഡ് പുറത്ത്

apple new ipad 9.7 inch display

9.7 ഇഞ്ച് റെറ്റിന ഡിസ്‌പ്ലേയുമായി ഐപാഡിന്റെ പുതിയ പതിപ്പ് ആപ്പിൾ പുറത്തിറക്കി. മികച്ച ക്യാമറകളും പ്രൊസസറും പുതിയ ഐഒഎസ് പതിപ്പുമായാണ് ഐപാഡ് എത്തുന്നത്.

32 ജിബി വൈഫൈ മോഡലിന് 329 ഡോളറും (ഏകദേശം 21,400 രൂപ) വൈഫൈസെല്ലുലാർ മോഡലിന് 459 ഡോളറുമാണ് (ഏകദേം 30,000 രൂപ) വില. മാർച്ച് 24 മുതൽ യുഎസിൽ പുതിയ ഐപാഡിന്റെ പ്രീ ഓർഡർ ആരംഭിക്കും. ഏപ്രിൽ മുതൽ പുതിയ പതിപ്പ് ഇന്ത്യയിലും ലഭ്യമാകും.

ഐപാഡ് മിനി 4ന്റെ അപ്‌ഗ്രേഡ് ചെയ്ത പതിപ്പും ഇതോടൊപ്പം ആപ്പിൾ അവതരിപ്പിച്ചിട്ടുണ്ട്. മിനി 4ന്റെ ഇന്റേണൽ സ്‌റ്റോറേജ് വർധിപ്പിച്ചെങ്കിലും വിലയിൽ മാറ്റം വരുത്തിയിട്ടില്ല.

apple new ipad 9.7 inch display

128 ജിബി വൈഫൈ മോഡലിന് 399 ഡോളറും (ഏകദേശം 26,000 രൂപ) 128 ജിബി വൈഫൈസെല്ലുലാർ മോഡൽ 529 ഡോളറിനുമാകും (ഏകദേശം 34,500 രൂപ) വിപണിയിൽ എത്തുക.

പുതിയ ഐപാഡിന്റെ പ്രധാന സവിശേഷതകൾ

 • 9.7 ഇഞ്ച് ഡിസ്‌പ്ലേ (2048×1536 പിക്‌സൽ)
  ആപ്പിൾ എ9 ചിപ്‌സെറ്റ്
 • 64 ബിറ്റ് എം9 മോഷൻ കോപ്രൊസസർ
 • ഐഒഎസ് 10
 • 8 മെഗാപിക്‌സൽ ഓട്ടോഫോക്കസ് റിയർ ക്യാമറ
  എച്ച്ഡി റെക്കോഡിങ്
 • 1.2 മെഗാപിക്‌സൽ ഫേസ്‌ടൈം എച്ച്ഡി ക്യാമറ
 • വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ് കണക്ടിവിറ്റി
 • ഫിംഗർപ്രിന്റ് സെൻസർ

apple new ipad 9.7 inch display

NO COMMENTS

LEAVE A REPLY