മക്ക മസ്ജിദ് സ്‌ഫോടനം; സ്വാമി അസിമാനന്ദക്ക് ജാമ്യം

മക്ക മസ്ജിദ് സ്‌ഫോടനക്കേസിൽ സ്വാമി അസിമാനന്ദക്ക് ജാമ്യം. അജ്മീർ ദർഗ സ്‌ഫോടനക്കേസിൽ എൻ ഐ എ കഴിഞ്ഞ ദിവസം അസിമാനന്ദയെ വിട്ടയച്ചിരുന്നു. 2007 മെയ് 18 ന് വെള്ളിയാഴ്ച പ്രാർത്ഥനക്കിടെ ഹൈദരാബാദിലെ മക്ക മസ്ജിദിലുണ്ടായ സ്‌ഫോടനത്തിൽ ഒമ്പത് പേർ കൊല്ലപ്പെട്ടിരുന്നു. ലഷ്‌കറെ ത്വയിബ പോലുള്ള സംഘടനകളാണ് സ്‌ഫോടനത്തിന് പിന്നിലെന്നാണ് ആദ്യം ആരോപണം ഉയർന്നിരുന്നത്.യ എന്നാൽ പിന്നാട് അന്വേഷണ ഏജൻസികൾ ഹിന്ദുത്വ ഭീകര ശൃംഖലയാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് കണ്ടെത്തുകയായിരുന്നു.

NO COMMENTS

LEAVE A REPLY