ടീസര്‍ ഇങ്ങനെ അപ്പോള്‍ പടമോ?

ഇത് കണ്ടാല്‍ കരുതും, മലയാള സിനിമയില്‍ അടുത്തായി റീലീസ് ചെയ്യാന്‍ പോകുന്ന പുതിയ ചിത്രത്തിന്റെ ടീസറെന്ന്. സംഗതി സിനിമ തന്നെ. നവനീത് വിനോദ് എന്ന ലോ കോളേജ് വിദ്യാര്‍ത്ഥിയുടെ ഷോര്‍ട്ട് ഫിലിം ആണെന്ന് മാത്രം. സംവിധാനം മാത്രമല്ല, കഥയും തിരക്കഥയും  കൈകാര്യം ചെയ്തിരിക്കുന്നത് ഇരുപതുകാരനായ നവനീത് തന്നെ!!

Subscribe to watch more

നിഗൂഡമായ ഒരു കൊലപാതത്തിന്റെ കഥയാണ് നിര്‍ണ്ണയം.നിര്‍ണ്ണയത്തിന് തീയറ്റര്‍ പ്രിവ്യൂ ഒരുക്കുന്നുണ്ടെന്ന് നവനീത് ട്വന്റിഫോര്‍ ന്യൂസിനോട് പറഞ്ഞു. ഏപ്രില്‍ ആദ്യവാരമാണ് റിലീസ്.  25മിനിട്ടാണ് നിര്‍ണ്ണയത്തിന്റെ ദൈര്‍ഘ്യം. ഇപ്പോള്‍ ഇറങ്ങിയ ടീസറിന് ഒരുമിനുട്ടും.
ടീസര്‍ കണ്ടാല്‍ ഇത് ഒരു നവാഗതന്റെ ആണെന്ന് വിശ്വസിക്കാന്‍ പ്രയാസമാണ്. ഒരു സിനിമയുടെ അതേ ട്രീറ്റ്മെന്റാണ് ടീസറിന് നവനീത് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ നവനീത് മാര്‍ഗ്രിഗോറിയസ് ലോ കോളേജിലെ രണ്ടാം വര്‍ഷവിദ്യാര്‍ത്ഥിയാണ്.

247fb62e-597f-42cc-abc7-4b7d9c7427a9ഫഹദിന്റെ പുതിയ ചിത്രം ആണെങ്കിലും അല്ലെങ്കിലും ചിത്രത്തിന് സംഗീതെ ചെയ്ത പിഎസ് ജയ്ഹരിയാണ് നിര്‍ണ്ണയത്തിന്റേയും സംഗീതം. ക്യാമറ അ‍ജ്മല്‍ ഹനീഫ്. ഭഗത് സൂര്യയാണ് ചിത്രത്തിന്റെ സംഭാഷണം എഴുതിയിരിക്കുന്നത്. a6574b46-8b23-4cf7-a14c-3ed1d07aebbb

 

NO COMMENTS

LEAVE A REPLY