ശിവസേന എംപി എയര്‍ ഇന്ത്യാ ജീവനക്കാരനെ ചെരുപ്പൂരി അടിച്ചു

ശിവസേന എംപി രവീന്ദ്ര ഗെയിക്ക്വാദ് എയര്‍ ഇന്ത്യാ ജിവനക്കാരനെ ചെരുപ്പ് ഊരി അടിച്ചു. ബിസിനസ് ക്ലാസിന് പകരം എക്കോണമി ക്ലാസില്‍ ഇരുത്തിയതിനാണ് ജീവനക്കാരനെ എംപി അടിച്ചത്. ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. ഓപ്പണ്‍ ടിക്കറ്റിനാണ് എംപി ബുക്ക് ചെയ്തിരുന്നത്. ഈ സെക്ടറില്‍ എക്കോണമി ക്ലാസിലുള്ള വിമാനമാണ് സര്‍വീസ് നടത്തിയിരുന്നത്. ഇത് തലേന്നു തന്നെ അറിയിച്ചപ്പോള്‍ എംപിയുടെ ഓഫീസ് കുഴപ്പം ഇല്ലെന്ന് മറുപടിയും നല്‍കിയിരുന്നു.

എന്നാല്‍ പൂനെയില്‍ നിന്ന് വിമാനം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ എംപി വിമാനത്തില്‍ നിന്ന് പുറത്തിറങ്ങിയില്ല. വ്യോമയാന മന്ത്രിയും എയര്‍ ഇന്ത്യാ ചെയര്‍മാനും മാപ്പു പറഞ്ഞെങ്കില്‍ മാത്രമെ ഇറങ്ങുകയുള്ളുവെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. തുടര്‍ന്ന് എംപിയെ അനുനയിപ്പിക്കാന്‍ എത്തിയ ഡ്യൂട്ടി ഓഫീസറെയാണ് എംപി ചെരുപ്പൂരി അടിച്ചത്.

NO COMMENTS

LEAVE A REPLY