ടോംസ് കോളേജിന്റെ അഫിലിയേഷൻ പുതുക്കി നൽകി

toms college

മറ്റക്കര ടോംസ് കോളേജിന് അടുത്ത അധ്യയന വർഷത്തേക്കുള്ള അഫിലിയേഷൻ പുതുക്കി നൽകി. 2017-18 വർഷത്തെ അഫിലിയേഷനാണ് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ പുതുക്കി നൽകിയത്. ഈ വർഷം കുട്ടികളെ മറ്റ് കോളേജിലേക്ക് മാറ്റിയ നടപടിയും അംഗീകരിച്ചു.

മാർച്ച് 13ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷൻ കോളേജിൽ പരിശോധന നടത്തിയിരുന്നു. പരിശോധനയിൽ അഫിലിയേഷന് ആവശ്യമായ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി

NO COMMENTS

LEAVE A REPLY