അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്

കള്ളപ്പണം വെളിപ്പെടുത്താത്തവർക്ക് അവസാന മുന്നറിയിപ്പുമായി ആദായനികുതി വകുപ്പ്. കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള സർക്കാർ പദ്ധതി ഉടൻ അവസാനിക്കുമെന്നും അതിനുമുൻപ് കള്ളപ്പണം വെളിപ്പെടുത്താത്തവർ പിന്നീട് ദുഃഖിക്കേണ്ടിവരുമെന്നും ആദായനികുതി വകുപ്പ് വിവിധ മാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.

മാർച്ച് 31ന് ആണ് പ്രധാൻ മന്ത്രി ഗരീബ് കല്യാൺ യോജന (പി.എം.ജി.കെ.വൈ) യുടെ കാലാവധി അവസാനിക്കുന്നത്. നികുതിയടയ്ക്കാതെ സൂക്ഷിക്കുന്ന പണം ഇതിനുമുൻപായി വെളിപ്പെടുത്തുന്നതിന് സർക്കാർ പ്രത്യേക സ്‌കീം പ്രഖ്യാപിച്ചിരുന്നു.

NO COMMENTS

LEAVE A REPLY