ജിയോ പ്രൈം മെമ്പർഷിപ്പ് സൗജന്യം

jio

റിലയൻസ് ജിയോയുടെ പ്രൈം മെമ്പർഷിപ്പ് സൗജന്യമായി നേടാം. ജിയോ റീച്ചാർജ് ചെയ്യുമ്പോഴുള്ള ക്യാഷ് ബാക്ക് ഓഫറിലൂടെയാണ് പ്രൈം മെമ്പർഷിപ്പ് സൗജന്യമായി ലഭ്യമാകുക. റിലയൻസിന്റെ ക്യാഷ് വാലറ്റായ റിലയൻസ് മണിയിലൂടെ പ്രൈം മെമ്പർഷിപ്പ് എടുക്കുേമ്പാൾ 50 രൂപയുടെ ക്യാഷ്ബാക്ക് ഓഫറാണ് കമ്പനി നൽകുന്നത്.

303 രൂപയുടെ പ്രതിമാസം റിചാർജ് ചെയ്യുേമ്പാഴും ക്യാഷ്ബാക്ക് ഓഫർ ലഭിക്കും. ഇത് രണ്ടും കൂടിചേരുേമ്പാൾ 100 രൂപ റിലയൻസ് സൗജന്യമായി നൽകും. റിലയൻസ് ജിയോ പ്രൈമിൽ അംഗമാവുന്നവർക്ക് പ്രത്യേക ഓഫറുകൾ ലഭ്യമാകും. അല്ലാത്തവർക്ക് ഈ ഓഫറുകൾ ലഭിക്കില്ല. 303 രൂപക്ക് 1 ജി.ബി ഡാറ്റയും സൗജന്യ കോളുകളും എസ്.എം.എസുകളും പ്രൗം ഓഫറിലൂടെ ഉപഭോക്താക്കൾക്ക് ലഭിക്കും.

NO COMMENTS

LEAVE A REPLY