കേരളത്തില്‍ ഷൂട്ടിംഗിനിടെ ഉണ്ടായ തിക്താനുഭവം പങ്കുവച്ച് ചാര്‍മിള

ഒരു വലിയ ഇടവേളയ്ക്ക് ശേഷം നടി ചാര്‍മിള അഭിനയിച്ച ചിത്രമായിരുന്നു ലാല്‍ജോസിന്റെ വിക്രമാദിത്യന്‍. സിനിമാ ചിത്രീകരണം പൂര്‍ത്തിയാക്കി കോഴിക്കോട് സിനിമ കാണാന്‍  ചെന്നപ്പോള്‍ മൂന്ന് ചെറുപ്പക്കാരാണ് അനധികൃതമായി മുറിയില്‍ കയറിവന്ന് അപമര്യാദയായി പെരുമാറിയതെന്ന് ചാര്‍മിള പറയുന്നു. ഒരു ടെലിവിഷന്‍ ഷോയിലാണ് ചാര്‍മിള അനുഭവം പങ്കുവച്ചത്.

കോഴിക്കോട് എത്തിയ ചാര്‍മിളയുടെ മുറിയിലെത്തിയ ചെറുപ്പക്കാര്‍ തങ്ങളില്‍ മൂന്ന് പേരില്‍ ഒരാളെ സെലക്റ്റ് ചെയ്യാനും അതില്‍ ഒരാളുമായി സമയം ചെലവഴിക്കാനും ആവശ്യപ്പെട്ടുവെന്ന് ചാര്‍മിള പറയുന്നു. ഒപ്പമുണ്ടായിരുന്ന ചെറുപ്പക്കാരായ നായികമാരോട് മാന്യമായി പെരുമാറിയ ഇവര്‍ 42വയസ്സുള്ള എന്നോട് അപമര്യാദയായി പെരുമാറിയത് എന്തിനാണെന്ന് അറിയില്ലെന്നും പറഞ്ഞു.

NO COMMENTS

LEAVE A REPLY