Advertisement

‘മഹാരാജ എക്‌സ്പ്രസ്’ കേരളത്തിൽ എത്തുന്നു

March 25, 2017
Google News 1 minute Read
maharaja express to start service in kerala soon

മലയാളികൾക്ക് സന്തോഷവാർത്തയുമായി റെയിൽവേ എത്തി. ഇന്ത്യയുടെ അത്യാഢംബര ട്രെയിനായ മഹാരാജ എക്‌സ്പ്രസ് കേരളത്തിൽ സർവ്വീസിനായി ഒരുങ്ങുന്നു. സെപ്റ്റംബറോടെയാണ് തീവണ്ടി കേരളത്തിൽ എത്തുന്നത്.
കേരളത്തിൽ രണ്ട് യാത്രകൾക്കാണ് നിലവിൽ പദ്ധതി ഇട്ടിരിക്കുന്നത്.

ഐ.ആർ.സി.ടി.സി യുടെ ആഢംബര ട്രെയിൻ മഹാരാജാസ എക്‌സ്പ്രസ്സിനെ കുറിച്ച് കേൾക്കാത്തവർ ഉണ്ടാകില്ല. 2012 മുതൽ 2015 വരെയുള്ള വർഷങ്ങളിലെല്ലാം വേൾഡ് ട്രാവൽ അവാർഡ് സ്വന്തമാക്കിയ ഈ എക്‌സ്പ്രസ്സ് ഇന്ത്യക്കാരുടെ അഭിമാനമാണ്.

നിരവധി വിദേശികൾ ഈ ട്രെയിനിൽ സഞ്ചരിക്കാൻ വേണ്ടി മാത്രം ഇന്ത്യയിൽ എത്താറുണ്ട്. 5 റൂട്ടിലൂടെ ഓടുന്ന മഹരാജാസ് എക്‌സ്പ്രസ്സ് ഇന്ത്യയുടെ മധ്യവടക്ക്പടിഞ്ഞാറ് ഭഗങ്ങൾ ഉൾപ്പെടുന്ന 12 വിനോജ സഞ്ചാര കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കുന്നു.

ഏതൊരു ലക്ഷ്യൂറിയസ് ഹോട്ടലിനെയും വെല്ലുന്ന തരത്തിലാണ് മഹാരാജാ എക്‌സ്പ്രസ്സിന്റെ അകം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മഹാരാജ എക്‌സ്പ്രസ്സിനെ കുറിച്ച് കൂടുതൽ അറിയാം :

1. ഒരു രാജകൊട്ടാരത്തെ ഓർമ്മിപ്പിക്കുന്നതാണ് ഇതിന്റെ ഇന്റീരിയർ


2. പന്ത്രണ്ട് ആകർഷകമായ സ്ഥലങ്ങളിലൂടെയാണ് യാത്ര

അഞ്ച് റൂട്ടിലൂടെ ഓടുന്നത് കൊണ്ട് സഞ്ചാരിയുടെ ഇഷ്ടത്തിനനുസരിച്ചുള്ള റൂട്ട് തിരഞ്ഞെടുക്കാം എന്നതാണ് മറ്റൊരു പ്രത്യേകത.

3. വേൾഡ്‌സ് ലീഡിങ്ങ് ലക്ഷ്വറി ട്രെയിൻ എന്നുള്ള ബഹുമതി മൂന്നു തവണ കരസ്ഥമാക്കിയ ട്രെയിനാണ് ഇത്.

4. ട്രെയിൻ സ്റ്റാഫുകളുടെ വസ്ത്രധാരണവും രാജഭരണകാലം ഓർമ്മിപ്പിക്കുന്നു

5. നൂതനമായ സുഖസൗകര്യങ്ങളും ഇതിൽ ഒരുക്കിയിട്ടുണ്ട്.

6. പ്രൈവറ്റ് ബാർ

7. ’88 യാത്രക്കാർക്ക് മാത്രമേ ഇതിൽ സഞ്ചരിക്കാൻ കഴിയുകയുള്ളൂ

8. പോകുന്ന 12 സ്ഥലങ്ങളിലും ഓഫ്-ട്രെയിൻ എസ്‌കർഷനുള്ള സൗകര്യം

9. പ്രെസ്ഡൻഷ്യൽ സ്യൂട്ട്

23, 700 യു.എസ് ഡോളറാണ് പ്രെസ്ഡൻഷ്യൽ സ്യൂട്ടിൽ സഞ്ചരിക്കണമെങ്കിൽ മുടക്കേണ്ടി വരുന്ന തുക. അതായത് ഏകദേശം 16 ലക്ഷത്തോളം വരും ഇത്.

10. ഐ.ആർ.സി.ടി.സിയുടെ സ്വന്തം !!

ആദ്യം കോക്‌സ് ആന്റ് കിങ്ങ്‌സ് എന്ന കമ്പനിയുമായി ചേർന്നാണ് ഐ.ആർ.സി.ടി.സി ഈ ട്രെയിന്റെ പ്രവർത്തനം ആരംഭിച്ചതെങ്കിലും, 2011 ൽ ഐ.ആർ.സി.ടി.സി മഹാരാജാസ് എക്‌സ്പ്രസ്സിന്റെ പ്രവർത്തനം ഏറ്റെടുത്തു.

maharaja express to start service in kerala soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here