നിരോധനം ലംഘിച്ച് കൊല്ലത്ത് വീണ്ടും കമ്പക്കെട്ട്

നിരോധനം ലംഘിച്ച് കൊല്ലം മലനട ക്ഷേത്രത്തില്‍ കമ്പക്കെട്ട് നടത്തി
മൂന്ന് പേര്‍ക്ക് പരിക്ക്. വെടിക്കെട്ട് നടന്ന സമയത്താണ് ഇവര്‍ക്ക് പരിക്കേറ്റത്. ജില്ലാ കളക്ടറുടെ ഉത്തരവ് മറികടന്നാണ് വെടിക്കെട്ട് നടത്തിയത്.

ഇന്ന് പുലര്‍ച്ചെയാണ് കമ്പം നടത്തിയത്. ക്ഷേത്രം ഭാരവാഹികളായ 15 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. 1990ല്‍ ഇവിടെ നടന്ന വെടിക്കെട്ടില്‍ 26പേര്‍ മരിച്ചിരുന്നു.

NO COMMENTS

LEAVE A REPLY