എകെ ശശീന്ദ്രന്‍ രാജി വച്ചു

എകെ ശശീന്ദ്രന്‍ രാജി വച്ചു.അശ്ലീല ഫോണ്‍ സംഭാഷണം പുറത്തായതിന്റെ പശ്ചാത്തലത്തിലാണ് രാജി.
ഏത് തരത്തിലുള്ള അന്വേഷണത്തിനും തയ്യാറാണെന്നും എകെ ശശീന്ദ്രന്‍ അറിയിച്ചു. രാഷ്ട്രീയ ധാര്‍മ്മികത ഉണ്ട് അത് എക്കാലത്തും ഉയര്‍ത്തിപ്പിടിച്ചിട്ടേ ഉള്ളൂ. സഹപ്രവര്‍ത്തകരുടേയും വോട്ടര്‍മാരുടേയും വിശ്വാസം ഊട്ടി ഉറപ്പിക്കേണ്ട ബാധ്യത എനിക്കുണ്ട്. എന്റെ കടമയാണത്. ശരി തെറ്റ് എന്നതിലുപരിയായി രാഷ്ട്രീയ ധാര്‍മിക ഉയര്‍ത്തിപ്പിടിക്കുകയാണ്. അതിന്റെ ഭാഗമായാണ് രാജിയെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. രാജി കുറ്റസമ്മതമല്ല. ആരോപണങ്ങള്‍ വാസ്തവ വിരുദ്ധമാണ്. എനിക്കറിവില്ലാത്ത സംഭവത്തെ കുറിച്ചാണ് വാര്‍ത്തകള്‍ പ്രചരിക്കുന്നത്. 

മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടിട്ടില്ല. ഫോണ്‍ സംഭാഷണം താനുമായി ബന്ധപ്പെട്ട ഒന്നല്ലെന്നും നിരപരാധിത്വം തെളിയിക്കുമെന്നും എകെ ശശീന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.

NO COMMENTS

LEAVE A REPLY