വീട്ടുകരം ഇല്ലാതാക്കുമെന്ന് അരവിന്ദ് കെജരിവാള്‍

ഡല്‍ഹിയില്‍ വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ വീട്ടുകരം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ വാഗ്ദാനം. വീട്ടുകരം കുടിശിക ഉള്‍പ്പെടെയുള്ളവ എഴുതി തള്ളുന്നതടക്കം ഉള്‍പ്പെടുത്തി പ്രകടന പത്രിക ഉടന്‍ പുറത്തിറക്കും.

വീട്ടുകരം ഡല്‍ഹിയില്‍ വ്യാപക അഴിമതിക്കാണ് വഴിവെക്കുന്നത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ കൗണ്‍സിലര്‍മാരും ഉദ്യേഗസ്ഥരുമടങ്ങുന്ന അധികാര വൃന്ദം ഇതിലെ കണ്ണികളാണെന്നും കെജരിവാള്‍ ആരോപിച്ചു.

NO COMMENTS

LEAVE A REPLY