ജില്ലാ ലൈബ്രറി കൗൺസിലിന്റെ പുസ്തകമേള ഇന്ന് മുതൽ മുൻസിപ്പൽ ടൗൺഹാളിൽ

book fair at municipal townhall

ജില്ലാ ലൈബ്രറി കൌൺസിലിന്റെ പുസ്തകമേളയ്ക്ക് തുടർച്ചയായി അഞ്ചാംവർഷവും ആലുവയിൽ വേദിയൊരുങ്ങുന്നു. മൂന്നുദിവസത്തെ പുസ്തകോത്സവം മുൻസിപ്പൽ ടൗൺഹാളിൽ ഇന്ന് ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചിരുന്നു. കഴിഞ്ഞവർഷം ലഭിച്ച പുസ്തകഗ്രാന്റിന്റെ ഇരട്ടിയിലേറെ തുക ഇത്തവണ ലഭിച്ചതിനാൽ ജില്ലയിലെ ഗ്രന്ഥശാലകൾക്ക് ഇക്കുറി ഒന്നരക്കോടി രൂപയുടെ പുസ്തകങ്ങൾ വാങ്ങാൻകഴിയും. ഗ്രന്ഥശാലകൾക്ക് 33 ശതമാനം വിലക്കുറവ് ലഭിക്കും. 105 പ്രസാദകരുടേതായി ലക്ഷക്കണക്കിന് പുസ്തകങ്ങൾ മേളയ്ക്ക് എത്തും.

 

book fair at municipal townhall

NO COMMENTS

LEAVE A REPLY