സ്ത്രീകള്‍ക്കായി മിത്ര നാളെ മുതല്‍

രാജ്യമെമ്പാടും ഒരേ നമ്പറില്‍ സ്ത്രീ സുരക്ഷാ സംവിധാനം ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി ടോള്‍ഫ്രീ ഹെല്‍പ് ലൈന്‍ നമ്പര്‍ മിത്ര നാളെ മുതല്‍ നിലവില്‍ വരും. സംസ്ഥാനത്ത് എവിടെ നിന്നും 181എന്ന മിത്ര നമ്പറിലേക്ക് ലാന്റ് ലൈനില്‍ നിന്നോ മൊബൈല്‍ നമ്പറില്‍ നിന്നോ വിളിക്കാം.

വനിതാ വികസന കോര്‍പ്പറേഷനാണ് മിത്ര എന്ന നമ്പറിന്റെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. നാളെ വൈകിട്ട് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യും. 24മണിക്കൂറും മിത്രയില്‍ സേവനം ലഭ്യമാകും. സഹായം ആവശ്യപ്പെട്ടുള്ള സന്ദേശം അതത് ജില്ലകളിലെ പോലീസ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ക്ക് കൈമാറും.
ഓരോ പരാതിയിലും എന്ത് നടപടി സ്വീകരിച്ചുവെന്ന് സംസ്ഥാന തലത്തില്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.

NO COMMENTS

LEAVE A REPLY