എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ച അധ്യാപകന്‍ മുഖ്യ കണ്ണി

എസ്എസ്എല്‍സി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ കോഴിക്കോട് സ്വദേശിയായ അധ്യാപകന്‍ മുഖ്യ കണ്ണിയാണെന്ന് പോലീസ്. തിരൂര്‍ വെള്ളച്ചാല്‍ സിപിപിഎം എച്ച്എസ്എസിലെ അധ്യാപകനായ കെഎസ് വിനോദാണ് ചോര്‍ച്ചയ്ക്ക് പിന്നിലുള്ളതെന്നാണ് പോലീസ് പറയുന്നത്. തോട്ടുമുക്കത്തെ ഇയാളുടെ വീട് പൂട്ടിയ നിലയിലാണ്. സഹപ്രവര്‍ത്തകനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

മെറിറ്റ്എന്ന സാഥാപനവും നടത്തുന്നത് വിനോദാണ്. ഇവിടെനിന്നും വിതരണം ചെയ്ത  ചോദ്യപേപ്പറിലെ ചോദ്യങ്ങള്‍ തന്നെയാണ് കഴിഞ്ഞ ദിവസം നടന്ന പരീക്ഷാ ചോദ്യപേപ്പറിലും ഉണ്ടായിരുന്നത്. അധ്യാപകരില്‍ നിന്ന് ഇയാള്‍ ചോദ്യം തയ്യാറാക്കി വാങ്ങിയിരുന്നു. മെറിറ്റ് എന്ന സ്ഥാപനം വിനോദിന്റെ വീട്ടില്‍ തന്നെയാണ് പ്രവര്‍ത്തിക്കുന്നത്.  പോലീസ് അന്വേഷണം ആരംഭിച്ചു

NO COMMENTS

LEAVE A REPLY