യൂബറിന്റെ ഡ്രൈവറില്ല കാർ അപകടത്തിൽപ്പെട്ടു; പരീക്ഷണം യൂബർ നിർത്തി

0
28
uber accident

ലോകപ്രശ്‌സത ടാക്‌സി സേവനദാതാക്കളായ യൂബറിെൻറ ഡ്രൈവറില്ല കാർ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് അരിസോണയിൽ ഡ്രൈവറില്ലകാർ മറ്റൊരു കാറുമായി കുട്ടിയിടിച്ചത്. അപകടത്തെ തുടർന്ന് ഡ്രൈവറില്ല കാറിെൻറ പരീക്ഷണം യൂബർ നിർത്തിവെച്ചു.

സെൽഫ് ഡ്രൈവിങ് മോഡിൽ കാറിെൻറ മുൻ സീറ്റിൽ ഒരു യാത്രക്കാരനുമായി സഞ്ചരിക്കുേമ്പാഴാണ് കാർ അപകടത്തിൽപ്പെട്ടതെന്ന് യൂബർ പ്രതിനിധി പറഞ്ഞു. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണങ്ങൾ നടന്ന് വരികയാണെന്നും യൂബർ അറിയിച്ചു.

uber accident

NO COMMENTS

LEAVE A REPLY