പശുക്കളെ ഉപദ്രവിക്കുന്നവരുടെ കൈകാലുകള്‍ വെട്ടിനുറുക്കുമെന്ന് ബിജെപി എംഎല്‍എ

പശുക്കളെ കൊലപ്പെടുത്തുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യുന്നവരുടെ കൈകാലുകൾ വെട്ടിനുറുക്കുമെന്ന് ബി.ജെ.പി എം.എൽ.എ.  വിക്രം സൈനി.മുസഫർനഗർ ജില്ലയിലെ കതൗലി മണ്ഡലത്തിൽ നിന്നുള്ള എം.എൽ.എ ആണ് വിക്രം. 2013ലെ മുസാഫർനഗർ കലാപ സമയത്ത് വർഗീയ പ്രസംഗം നടത്തിയതിന് ജയിൽ ശിക്ഷ അനുഭവിച്ചയാളാണ് വിക്രം സൈനി.

വന്ദേമാതരം എന്നു പറയാൻ മടി കാണിക്കുന്നവരുടെയും ഭാരത് മാതാ കീ ജയ് എന്നു വിളിക്കുമ്പോൾ വേദനിക്കുന്നവരെയും പശുവിനെ അമ്മയുടെ സ്ഥാനത്ത് കാണാതെ അവയെ കൊല്ലുന്നവരെയും കൈകാലുകൾ വെട്ടിനുറുക്കുമെന്ന് താൻ ജനങ്ങൾക്ക് വാഗ്ദാനം ചെയ്യുന്നു എന്നായിരുന്നു വിക്രം സൈനി പറഞ്ഞത്. മുസാഫർപൂരിൽ നിന്നുള്ള  മന്ത്രി സുരേഷ് റാണയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലാണ് സംഭവം.

 

NO COMMENTS

LEAVE A REPLY